തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷത്തിന് മുന്നോടിയായി മഴ കനക്കുകയാണ്. ചൊവ്വാ, ബുധൻ ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം കനത്ത മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.
തെക്ക് പടിഞ്ഞാറാൻ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. കന്യാകുമാരി തീരം വഴി തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപ് മേഖലക്ക് മുകളില്‍ കേരള തെക്കൻ കർണാടക തീരത്തിനു സമീപവും ഞായറാഴ്ചയോടെ എത്തിച്ചേരുന്ന ന്യുനമർദം ശക്തി പ്രാപിക്കുമെന്നാണ് സാധ്യത. ഇതിനു പുറമേ കാലവർഷം വിടവാങ്ങുന്നതും തുലാവർഷത്തിന്‍റെ വരവും കേരളത്തില്‍ മഴ വ്യാപകമാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.
Post a Comment