മീനിന്റെ മണം പോകുന്നില്ലേ ? ഈ രീതിയില്‍ ഒന്ന് ചെയ്തുനോക്കൂ


മീൻ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. അത് കറി വയ്ക്കാനും ഇഷ്ടമാണ്. എന്നാല്‍ വൃത്തിയാക്കുന്നതാണ് പാട് അല്ലേ ?
കാര്യം ഈസി ആണെങ്കിലും അതിനു ശേഷം കൈയിലെ ദുർഗന്ധം കളയുക എന്നത് ശ്രമകരമായ കാര്യം തന്നെയാണ്. എന്തൊക്കെ ചെയ്താലാവാം ഇതൊന്ന് പോകുക. ചിലപ്പോള്‍ ഒരു ദിവസം മുഴുവൻ ആ ഗന്ധം കൈയില്‍ കാണും. ഇത്രയും ബുദ്ധിമുട്ടുള്ള ഒരു കാര്യം വേറെയില്ലെന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ ഈ ബുദ്ധിമുട്ടിനെ വളരെ നിസാരമായി മറന്നു കളഞ്ഞോളൂ. എന്നിട്ട് ഇനി പറയുന്ന ഏതെങ്കിലും രീതി ട്രൈ ചെയ്തോളൂ..നാരങ്ങയുടെ നീര് പിഴിഞ്ഞ ശേഷം തൊണ്ട് കൊണ്ട് കൈയ്യില്‍ നന്നായി ഉരസിയാല്‍ മീൻ മണം മാറിക്കിട്ടും.
മീൻ കഴുകിയ ശേഷം കൈകളില്‍ അല്‍പം കാപ്പിപ്പൊടി എടുത്ത് ഉരസിയാല്‍ മതി.
കുടംപുളി വെള്ളത്തിലിട്ട് കുതിർത്ത ശേഷം അത് കൊണ്ട് കൈയ്യില്‍ തിരുമ്മി കഴുകിയാലും മതി.
സോപ്പിട്ട് കഴുകിയ ശേഷം വെളിച്ചെണ്ണ കയ്യില്‍ പുരട്ടി ടിഷ്യൂ പേപ്പർ ഉപയോഗിച്ച്‌ തുടയ്ക്കാം.
പുതിയ ഇല കൈയ്യിലെടുത്ത് തിരുമ്മിയാല്‍ ദുർഗന്ധം അതിവേഗം ഇല്ലാതാക്കാം.

Post a Comment

Previous Post Next Post