മലപ്പുറം : ബെംഗളൂരുവില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവും ഭാര്യയും അറസ്റ്റില്‍.മലപ്പുറം സ്വദേശി മനോജ് കുമാറും ഭാര്യയായ ജമ്മു കശ്മീർ സ്വദേശി ആരതി ശർമ്മയുമാണ് അറസ്റ്റിലായത്. കാറില്‍ സ്കൂട്ടർ ഉരസിയതിന്റെ വൈരാഗ്യത്തില്‍ പിന്തുടർന്ന് എത്തി കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ശനിയാഴ്ച ഇവരുടെ കാറില്‍ ഓണ്‍ലൈൻ ഫുഡ് ഡെലിവറി ഏജന്റായ ദർശൻ എന്നയാളുടെ സ്കൂട്ടർ ഉരസിയിരുന്നു. മാപ്പ് പറഞ്ഞിട്ടും ദേഷ്യം അടങ്ങാതിരുന്ന മനോജ് സ്കൂട്ടറിനെ പിന്തുടർന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ ദർശൻ മരിച്ചിരുന്നു.
Post a Comment