ദില്ലി: നിങ്ങളുടെ മൊബൈല്‍ ഫോണുകളിലേക്ക് വരുന്ന സ്‍പാം കോളുകള്‍, തട്ടിപ്പ് കോളുകള്‍ തുടങ്ങിയവ ഒഴിവാക്കുന്നത് ഇനി എളുപ്പമാകും.നിങ്ങളുടെ ഫോണിലേക്ക് വരുന്ന ഓരോ കോളിനുമൊപ്പം വിളിക്കുന്നയാളുടെ പേരും നമ്ബറിനൊപ്പം പ്രദർശിപ്പിക്കുന്ന സംവിധാനം ഉടന്‍ വരും. സ്വീകർത്താവിന്‍റെ ഫോണിന്‍റെ സ്‌ക്രീനില്‍ വിളിക്കുന്നയാളുടെ ഔദ്യോഗിക പേര് പ്രദർശിപ്പിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്‍റെ (DoT) നിർദ്ദേശത്തിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) അംഗീകാരം നല്‍കി. കോളിംഗ് നെയിം പ്രസന്‍റേഷൻ (CNAP) എന്നറിയപ്പെടുന്ന ഈ സേവനം, ഇൻകമിംഗ് കോളുകളില്‍ സുതാര്യത കൊണ്ടുവരികയും സ്‌പാമുകള്‍ തടയുമെന്നുമാണ് പ്രതീക്ഷ.സിം വെരിഫിക്കേഷൻ രേഖയിലെ പേര് മൊബൈല്‍ സ്‌ക്രീനില്‍ തെളിയും
മൊബൈല്‍ സിം എടുക്കുമ്ബോള്‍ ഉപയോക്താവ് നല്‍കുന്ന ഐഡി പ്രൂഫിലെ പേരായിരിക്കും ആരെങ്കിലും കോള്‍ വിളിക്കുമ്ബോള്‍ സ്‌ക്രീനില്‍ തെളിയുക. അതായത് സിം വെരിഫിക്കേഷൻ സമയത്ത് ടെലികോം ഓപ്പറേറ്ററില്‍ രജിസ്റ്റർ ചെയ്‌തിരിക്കുന്ന പേര് കോളര്‍-ഐഡിയായി കാണിക്കും. ഐഡന്‍റിറ്റി വിവരങ്ങള്‍ ടെലികോം കമ്ബനികളുടെ ഔദ്യോഗിക സബ്‌സ്‌ക്രൈബർ ഡാറ്റാബേസില്‍ നിന്ന് നേരിട്ട് ലഭിക്കുന്ന വിധത്തിലാണ് 'കോളിംഗ് നെയിം പ്രസന്‍റേഷൻ' സംവിധാനം തയ്യാറാക്കുന്നത്. ഈ വിശദാംശങ്ങള്‍ ആധികാരികവും പരിശോധിച്ചുറപ്പിച്ചതുമാണെന്ന് ഉറപ്പാക്കും. രാജ്യത്തുടനീളമുള്ള എല്ലാ ഉപയോക്താക്കള്‍ക്കും ഈ സവിശേഷത ലഭ്യമാക്കുമെന്ന് ട്രായ് അറിയിച്ചു. അതേസമയം, ഈ ഫീച്ചർ ഉപയോഗിക്കാൻ താല്‍പ്പര്യമില്ലാത്തവർക്ക് അവരുടെ ടെലികോം സേവനദാതാവിനെ കോണ്‍ടാക്റ്റ് ചെയ്‌ത് ഈ ഫീച്ചര്‍ ഡിസേബിള്‍ ചെയ്യാം. കോളിന് മറുപടി നല്‍കുന്നതിന് മുമ്ബ് തന്നെ വിളിക്കുന്നയാളുടെ പേര് വെളിപ്പെടുത്തുന്നതിലൂടെ സ്‍പാം, സ്‌കാം കോളുകളുടെ വർധിച്ചുവരുന്ന ഭീഷണി തടയാൻ ഫീച്ചർ സഹായിക്കുമെന്ന് ട്രായ് വ്യക്തമാക്കി. രാജ്യത്ത് ഡിജിറ്റല്‍ ആശയവിനിമയത്തിലുള്ള വിശ്വാസം വർധിപ്പിക്കാന്‍ കോളിംഗ് നെയിം പ്രസന്‍റേഷൻ സംവിധാനത്തിനാകുമെന്നും ട്രായ് കൂട്ടിച്ചേര്‍ത്തു.
Post a Comment