തളിപ്പറമ്പ് :നഗരസഭ ബസ്സ് സ്റ്റാൻഡിനു സമീപത്തെ കെ വി കോംപ്ളക്സിലെ കച്ചവട സ്ഥാപനങ്ങളി ലുണ്ടായ തീപിടുത്തത്തില്‍ തകർന്ന കെട്ടിട അവശിഷ്ടങ്ങളും സ്ഥാപനങ്ങളിലെ സാധനങ്ങളും ചൊവ്വാഴ്ച രാവിലെ മുതല്‍ നീക്കം ചെയ്യും .തിങ്കളാഴ്ച ചേർന്ന അടിയന്തര നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
ദുരന്തനിവാരണനിയമപ്രകാരം മാത്രമേ അവശിഷ്ടങ്ങള്‍ മാറ്റാൻ പാടുള്ളു വെന്ന
ആർ ഡി ഒ ഉത്തരവ് ഉണ്ടെന്ന നഗരസഭ സെക്രട്ടരി കെ പി സുബൈർ കൗണ്‍സിലില്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഭരണപക്ഷം എതിർക്കുകയും പ്രതിപക്ഷ - ഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍ ബഹളത്തിനും കാരണമായി .
ബഹളം കൈയ്യാങ്കളിയിലെത്തുമെന്നായപ്പോള്‍ പ്രതിപക്ഷാoഗങ്ങള്‍ യോഗത്തില്‍ നിന്നും ഇറങ്ങി പോകാനും മുതിർന്നു .
യോഗം അവസാനിച്ചപ്പോള്‍ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ കെ നബീസ ബീവി നഗരസഭ സെക്രട്ടരിക്കെതിരെ ആരോപണവുമായി വന്നത് പ്രതിപക്ഷ - ഭരണപക്ഷ വനിത അംഗങ്ങള്‍ തമ്മില്‍ കൈയ്യാങ്കളിയിലെത്തി. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കില്‍ പത്മനാഭൻ ഇടപെട്ട് ഇരുവിഭാഗത്തെയും മാറ്റുകയായിരുന്നു.
കലക്ടറാണ് ജില്ലാ ദുരന്തനിവാരണ സമിതി ചെയർമാൻ.ഡെപ്യൂട്ടി കലക്ടർ ശ്രുതിയാണ് അഡീഷണല്‍ ചെയർമാൻ.നഗരസഭ സെക്രട്ടരി കെ പി സുബൈർ, നഗരസഭ എഞ്ചിനീയർ ഷീന, ക്ലീൻ സിറ്റി മാനേജർ എ പി രഞ്ജിത്ത് എന്നിവരാണ് അംഗങ്ങള്‍ .സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് മാലിന്യങ്ങള്‍ നീക്കം ചെയ്യുക .മൂന്ന് സന്നദ്ധ സംഘടനകള്‍ സേവനത്തിനായി രംഗത്തെത്തിയിട്ടുണ്ട്.
Post a Comment