മെസ്സിപ്പട റെഡി! കേരളത്തില്‍ എത്തുന്ന അര്‍ജന്റീന സ്‌ക്വാഡ് പ്രഖ്യാപിച്ചു


തിരുവനന്തപുരം : നവംബറില്‍ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോള് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും എയ്ഞ്ചല്‍ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ ഒഴികെ മുഴുവൻ അംഗങ്ങളും ടീമിലുണ്ട്.ലയണല്‍ മെസ്സിയാണ് ടീമിന്റെ ക്യാപ്റ്റൻ. ടീമിന്റെ കോച്ചായി ലയണല്‍ സ്‌കലോണിയും കൊച്ചിയിലെത്തും. ലോകകപ്പ് ജേതാക്കളായ അർജന്റീനയെ കേരളത്തിലെത്തിക്കുന്നതില്‍ റിപ്പോർട്ടർ ടിവിയാണ് ചുക്കാൻ പിടിച്ചത്. ഫുട്‌ബോളിനെ അത്രയേറെ ആരാധിക്കുന്ന കേരളത്തിന്റെ മണ്ണില്‍ അർജന്റീനയെ പോലെയൊരു ടീമിനെ എത്തിക്കുന്നത് ഇന്ത്യൻ കായിക ചരിത്രത്തിലെ വലിയൊരു അടയാളപ്പെടുത്തലായിരിക്കും.
കേരളത്തില്‍ വരുന്ന അർജന്റീന സ്‌ക്വാഡ്ലയണല്‍ മെസ്സി, എമിലിയാനോ മാർട്ടിനസ്, അലക്‌സിസ് മക് അലിസ്റ്റർ, റോഡ്രിഗോ ഡിപോള്‍, നിക്കോളസ് ഒറ്റമെൻഡി. ജൂലിയൻ അല്‍വാരസ്, ലൗത്താറോ മാർട്ടിനസ്, ഗോണ്‍സാലോ മോൻടിയല്‍, നിക്കോളസ് ടഗ്ലിയാഫിക്കോ, ജുവാൻ ഫോയ്ത്ത്, മാർക്കസ് അക്യുന, എസക്വല്‍ പലാസിയോസ്, ജിയോവാനി ലൊ സെല്‍സോ, ലിയാൻട്രോ പരെഡെസ്, നിക്കോ ഗോണ്‍സാലസ്, തിയാഗോ അല്‍മാഡ, ക്രിസ്റ്റ്യൻ റൊമേറോ,നഹ്വല്‍ മൊളീന കോച്ച്‌- ലയണല്‍ സ്‌കലോണി.

Post a Comment

Previous Post Next Post