കൊല്ലുന്ന പന്നിയെ തിന്നാൻ അനുവദിച്ചാല്‍ കൃഷിയിടത്തിലെ പന്നി ശല്യം കുറയും, മന്ത്രി പി പ്രസാദ്


ആലപ്പുഴ: കൃഷിയിടത്തിലെ പന്നി ശല്യത്തിന് വേഗത്തില്‍ പരിഹാരം ഉണ്ടാകാൻ കൊല്ലുന്ന പന്നിയെ തിന്നാൻ അനുവദിച്ചാല്‍ മതിയെന്ന് മന്ത്രി പി പ്രസാദ്.വന്യമൃഗങ്ങളില്‍ നിന്ന് കൃഷിയിടങ്ങള്‍ സംരക്ഷിക്കാനായി പാലമേല്‍ പഞ്ചായത്ത്‌ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെ പരാമർശം. കൃഷിയിടത്തില്‍ കൊല്ലുന്ന പന്നിയെ തിന്നാൻ കഴിയണം. കേന്ദ്ര നിയമം അതിന് അനുവദിക്കുന്നില്ല. കൊന്ന് തിന്നാൻ അനുവദിച്ചാല്‍ പന്നി ശല്യത്തിന് വേഗത്തില്‍ പരിഹാരമാകും. പന്നി വംശനാശം നേരിടുന്ന വിഭാഗമല്ലല്ലോ എന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.

Post a Comment

Previous Post Next Post