കൊച്ചി: കേരളത്തില്‍ സ്വര്‍ണം വന്‍ വിലക്കുറവില്‍. ഇന്നലെ രണ്ട് തവണയായി 1720 രൂപ കുറഞ്ഞ പിന്നാലെ ഇന്ന് 600 രൂപ വീണ്ടും കുറഞ്ഞു. സ്വര്‍ണവില ഇനിയു ം കുറയുമെന്ന പ്രതീതി വിപണിയിലുണ്ട്. അതുകൊണ്ടുതന്നെ കൂട്ടത്തോടെ വിറ്റഴിക്കുകയാണ് നിക്ഷേപകര്‍. ഇപ്പോള്‍ വിറ്റാല്‍ നഷ്ടം കുറയ്ക്കാമെന്ന് അവര്‍ കരുതുന്നു. സ്വര്‍ണവില ഇടിയുമ്പോള്‍ വലിയ വിഷമം നേരിടുന്നത് വില കൂടിയ വേളയില്‍ വാങ്ങിവച്ചവരാണ്.വിവാഹത്തിന് ഉള്‍പ്പെടെ ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് സ്വര്‍ണവില കുറയുന്നത് സന്തോഷമാണ്. എന്നാല്‍, വില കുതിക്കുന്നു എന്നുകണ്ട് ലാഭ താല്‍പ്പര്യത്തോടെ വാങ്ങിവച്ചവര്‍ കുടുങ്ങും. ഒരു പവന് ഒരു ലക്ഷം രൂപ കടന്ന് പോകുമെന്ന പ്രചാരണം നേരത്തെയുണ്ടായിരുന്നു. എന്നാല്‍ 97360 രൂപയിലെത്തിയ ശേഷം ഇടിയുകയാണ് ചെയ്തത്.കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 89800 രൂപയാണ്. 20 ദിവസത്തിന് ശേഷമാണ് 90000ത്തിന് താഴേക്ക് സ്വര്‍ണവില എത്തുന്നത്. വില കൂടിയിരുന്ന ഘട്ടത്തില്‍ ആഭരണവും മറ്റു രീതിയിലുള്ള സ്വര്‍ണവും വാങ്ങിയവര്‍ക്ക് ഇപ്പോള്‍ വലിയ നഷ്ടം തോന്നുക സ്വാഭാവികം. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വിലയായ 86560 രൂപയ്ക്ക് താഴേക്ക് വീഴുമോ എന്നാണ് ഇനി അറിയേണ്ടത്.
സ്വര്‍ണവില 25 ശതമാനത്തോളം കുറയും എന്നതാണ് സാമ്പത്തിക വിദഗ്ധര്‍ ദിവസങ്ങള്‍ക്ക് മുമ്പ് പ്രവചിച്ചിരുന്നത്. കാര്യങ്ങള്‍ അവിടേക്ക് എത്തുമെന്ന് കരുതുന്നു. അവര്‍ പ്രവചിച്ചത് ശരിയാകുകയാണെങ്കില്‍ പവന്‍ വില 70000 രൂപയിലേക്ക് എത്തും. അതിന് ഇനിയും 19000 രൂപ കൂടി താഴേണ്ടതുണ്ട്. വിറ്റഴിക്കല്‍ ശക്തമായാല്‍ സ്വര്‍ണവില ഇനിയും കുറയും.
Post a Comment