വൻ ഓഫറുകള്‍ , നാളെ തന്നെ സപ്ലൈകോയിലേക്ക് വിട്ടോ...വെറും 5 രൂപയ്ക്ക് ഒരു കിലോ പഞ്ചസാര; സ്ത്രീകള്‍ക്ക് 10 ശതമാനം അധിക കിഴിവ്

അൻപതാം വാർഷികത്തില്‍ ഉപഭോക്താക്കള്‍ക്കായി ആകർഷകമായ നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ച്‌ സപ്ലൈകോ.
നാളെ മുതല്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രാബല്യത്തില്‍ വരും. ഇതിനു പുറമെ വിവിധ തരത്തിലുള്ള പദ്ധതികളും സപ്ലൈകോ നടപ്പാക്കും. പ്രതിമാസ 250 കോടി രൂപ വിറ്റുവരവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുക.
140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന രീതിയില്‍ 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകള്‍ ആരംഭിക്കും.സപ്ലൈകോയുടെ 50 വർഷ ആഘോഷങ്ങളുടെ ഭാഗമായാണ് ഉപഭോക്താക്കള്‍ക്ക് വിലക്കുറവും ഓഫറുകളും നല്‍കുന്നത്. നവംബർ ഒന്നു മുതല്‍ 50 ദിവസത്തേക്കാണ് ഈ പദ്ധതികള്‍ നടപ്പാക്കുക.
സ്ത്രീ ഉപഭോക്താക്കള്‍ക്ക് സബ്സിഡിയിതര ഉല്‍പ്പന്നങ്ങള്‍ക്ക് 10% വരെ അധിക വിലക്കുറവ് നല്‍കും. നിലവില്‍ സപ്ലൈകോയില്‍ ലഭിക്കുന്ന വിലക്കുറവിന് പുറമേ ആണിത്. നവംബർ ഒന്നു മുതല്‍ എല്ലാ നിയോജകമണ്ഡലങ്ങളിലും എത്തുന്ന വിധത്തില്‍ സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകളും ഒരുക്കിയിട്ടുണ്ട്. സബ്സിഡി സാധനങ്ങളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങളും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകളില്‍ ലഭ്യമാകും.

Post a Comment

Previous Post Next Post