ക്ഷേമപെൻഷൻ തുക വര്‍ധിപ്പിക്കാൻ സര്‍ക്കാര്‍ ആലോചന; 2000 രൂപയാക്കാൻ നീക്കം

തിരുവനന്തപുരം:സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചേക്കും. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അടുത്ത മാസം തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്.നിലവില്‍ സംസ്ഥാനത്ത് 1600 രൂപയാണ് ക്ഷേമ പെന്‍ഷന്‍. ഇത് 400 രൂപ വര്‍ധിപ്പിച്ച്‌ 2000 രൂപയാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നവംബര്‍ - ഡിസംബര്‍ മാസങ്ങളിലായിരിക്കും കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക.
സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കുന്നതും ശമ്ബള പരിഷ്കരണം പ്രഖ്യാപിക്കുന്നതും പരിഗണനയിലുണ്ട്.മുഖ്യമന്ത്രിയും സിപിഐഎം നേതൃത്വവും തമ്മിലുള്ള ചർച്ചയില്‍ അന്തിമ തീരുമാനം ഉണ്ടാകും.

Post a Comment

Previous Post Next Post