തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില കുറഞ്ഞു. 120 രൂപയാണ് പവന് കുറഞ്ഞത്. വിപണിയില്‍ സ്വർണ്ണവില 96,000 ത്തിന് താഴെയാണ്.കേരളത്തില്‍ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവില്‍ 95,840 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാള്‍മാർക്കിങ് ചാർജും ചേർത്താല്‍ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളില്‍ നല്‍കണം.
വെള്ളിയാഴ്ച, 97360 എന്ന റെക്കോർഡ് നിരക്കിലായിരുന്നു സ്വർണവില. എന്നാല്‍ ശനിയാഴ്ച 1400 രൂപ ഒറ്റയടിക്ക് കുറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 1560 രൂപയാണ്. ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തില്‍ വില നിശ്ചയിക്കുന്നത്.
ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11980 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9855 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7680 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4970 രൂപയാണ്.
Post a Comment