തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ കുറവ്. ഇന്ന് പവന് 240 രൂപ കുറഞ്ഞു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 84,600 രൂപയാണ്.ഇന്ന് ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 10575 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 8700 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 6765 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4360 രൂപയാണ്. വെള്ളിയുടെ വിലയും ഇന്ന് റെക്കോർഡിലാണ്. ഇന്നത്തെ വെള്ളിയുടെ വിപണിവില 144 രൂപയാണ്.
കഴിഞ്ഞ രണ്ട് ദിവസങ്ങിലും രണ്ട് തവണവീതമാണ് സ്വർണവില ഉയർന്നത്.ഇന്നലെ രാവിലെ പവന് 920 രൂപയാണ് വർദ്ധിച്ചത്. അന്താരാഷ്ട്ര സ്വർണവില 3786 ഡോളറായി ഉയർന്നതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ സ്വർണത്തിന് 125 രൂപ ഗ്രാമിനും1000 രൂപ പവനും വില വർദ്ധിച്ചു. ജിഎസ്ടിയും പണിക്കൂലിയും ഹോള്‍മാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 93,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. നിലവില്‍, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നല്‍കേണ്ടിവരും.
Post a Comment