കണ്ണൂര്‍ കൃഷ്ണ ജ്വല്ലറി തട്ടിപ്പ്; ജീവനക്കാരിയും ഭര്‍ത്താവും ചേര്‍ന്ന് ₹7.5 കോടി തട്ടിയെടുത്ത കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂരിലെ പ്രമുഖ സ്ഥാപനമായ കൃഷ്ണ ജ്വല്ലറിയില്‍ ₹7.5 കോടിയുടെ സാമ്ബത്തിക തട്ടിപ്പ് നടത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി.കേസിലെ പ്രതികളായ സ്ഥാപനത്തിലെ മുൻ ചീഫ് അക്കൗണ്ടന്റ് സിന്ധു, അവരുടെ ഭർത്താവ് ബാബു എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗം കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു.
2004 മുതല്‍ ജ്വല്ലറിയിലെ ജീവനക്കാരിയായിരുന്ന സിന്ധു, 2009 മുതല്‍ സ്ഥാപനത്തിന്റെ അക്കൗണ്ടുകളില്‍ തിരിമറി നടത്തിയാണ് തട്ടിപ്പ് നടത്തിയത്. വിവിധ നികുതി ഇനങ്ങളില്‍ ജ്വല്ലറി അടയ്‌ക്കേണ്ട തുക പെരുപ്പിച്ച്‌ കാണിച്ച്‌ വ്യാജ രേഖകള്‍ സൃഷ്ടിച്ചു. ഇങ്ങനെ അധികമായി കാണിച്ച പണം സിന്ധു തന്റെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു.

Post a Comment

Previous Post Next Post