വയനാട്: വന്യജീവി ആക്രമണത്തില്‍ വിദ്യാർഥിക്ക് പരിക്ക്. തിരുമാലി കാരമാട് ഉന്നതിയിലെ സുനീഷിനാണ് പരിക്കേറ്റത്.
കാട്ടിക്കുളം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് സുനീഷ്. വീടിന് സമീപം കളിക്കുന്നതിനിടെ വന്യജീവി ആക്രമിക്കുകയായിരുന്നു. ശരീരത്തില്‍ നഖം കൊണ്ടതിന്‍റെ പാടുകളുണ്ട്. കുട്ടിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
Post a Comment