തളിപ്പറമ്പിൽ വാഹനാപകടത്തില്‍ പരിക്കേറ്റ് റോഡരികില്‍ ബോധരഹിതനായി കിടന്നയാള്‍ ചികിത്സയ്ക്കിടെ മരിച്ചു


തളിപ്പറമ്പ്: വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരനിലയില്‍ മെഡിക്കല്‍ കോളേജില്‍പ്രവേശിപ്പിച്ചയാള്‍ മരിച്ചു.ഇന്നലെ രാത്രി എട്ടോടെയാണ് ദേശീയപാതയില്‍ തളിപ്പറമ്ബ് ആലിങ്കീല്‍ തിയേറ്ററിന് സമീപം വീണുകിടക്കുന്ന നിലയില്‍ ഇയാളെ കണ്ടെത്തിയത്.തലയില്‍ പരിക്കേറ്റ് ചോരവാർന്നു കിടക്കുന്നനിലയിലായിരുന്നു.വഴിയാത്രക്കാർ അറിയിച്ചതുപ്രകാരം എത്തിയ പോലീസാണ് ഇയാലെ ലൂർദ്ദ് ആശുപത്രിയിലെത്തിച്ചത്.തലക്കേറ്റ പരിക്ക് മാരകമായതിനാല്‍ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.പയ്യന്നൂർ സ്വദേശി തെങ്ങുകയറ്റ തൊഴിലാളി ചന്ദ്രനാണ് ഇയാളെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.വാഹനം ഇടിച്ചുവീഴ്ത്തിയതാണോയെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.പൊലീസ് ഈഭാഗത്തെ സി.സി. ടി.വി കാമറകള്‍ പരിശോധിക്കുന്നുണ്ട്.

Post a Comment

Previous Post Next Post