കൊച്ചി: പാലിയേക്കരയിലെ ടോള് പിരിവിന് തിങ്കളാഴ്ച അനുമതി നല്കുമെന്ന് ഹൈക്കോടതി. ഉപാധികളോടെയാവും അനുമതി നല്കുകയെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.പാലിയേക്കരയില് ടോള് നിരക്ക് പരിഷ്കരിച്ചതു സംബന്ധിച്ച രേഖകള് ഹാജരാക്കാനും നിര്ദ്ദേശിച്ചു.
ദേശീയപാതാ അതോറിറ്റിയുടെയും ടോള് കരാര് കമ്ബനിയുടെയും നിരന്തര ആവശ്യം പരിഗണിച്ചാണ് നടപടി. നിലവിലെ പ്രശ്നങ്ങള് പരിഹരിക്കപ്പെട്ടാലും കേസ് അവസാനിപ്പിക്കില്ലെന്നും ജില്ലാ കളക്ടര് അധ്യക്ഷനായ ഇടക്കാല ഗതാഗത മാനേജ്മെന്റ് കമ്മിറ്റി കൃത്യമായ ഇടവേളകളില് പരിശോധന തുടരണമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ദേശീയപാതയിലെ അറ്റകുറ്റപ്പണികള് മൂലമുണ്ടായ ഗതാഗതക്കുരുക്കിന്റെ പശ്ചാത്തലത്തില് 2025 ആഗസ്റ്റ് 6-ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പാലിയേക്കരയിലെ ടോള് പിരിവ് നാലാഴ്ചത്തേക്ക് നിര്ത്തിവെക്കണമെന്ന് ഉത്തരവിട്ടിരുന്നു, ഇത് സുപ്രിം കോടതിയും ശരിവെച്ചു. പിന്നീട്, ടോള് പിരിവ് 2025 സെപ്റ്റംബര് 9 വരെ നീട്ടുകയായിരുന്നു. എന്നാല്, ഹരജിയില് അന്തിമ തീരുമാനം വരുന്നതുവരെ ടോള് പിരിവ് പുനഃസ്ഥാപിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
Post a Comment