കണ്ണൂര്‍ ദസറയ്ക്ക് 23 ന് കൊടിയേറും

കണ്ണൂർ: കണ്ണൂർ ദസറയുടെ ഈ വർഷത്തെ പരിപാടികള്‍ വിപുലമായി തീരുമാനിച്ചു. 23 മുതല്‍ ഒക്ടോബർ ഒന്നു വരെ കലക്ട‌റേറ്റ് മൈതാനിയില്‍ നടക്കുന്ന ആഘോഷത്തില്‍ സാംസ്‌കാരിക സമ്മേളനം, പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന പരിപാടികള്‍, മെഗാ ഇവന്റുകള്‍ എന്നിവയുണ്ടാകും.പ്രോഗ്രാം റിലീസിങ് മേയർ മുസ്‌ലിഹ് മഠത്തില്‍ നിർവഹിച്ചു.
ഉദ്ഘാടന ദിവസം ആല്‍മരം മ്യൂസിക് ബാൻഡ് പരിപാടി അവതരിപ്പിക്കും. തുടർന്നുള്ള ദിവസങ്ങളില്‍ ചെമ്മീൻ ബാൻഡ്, രഞ്ജു ചാലക്കുടിയുടെ ഫോക് മെഗാഷോ, ലൈവ് റാപ് ഷോ, കൊല്ലം ഷാഫിയുടെ ഇശല്‍ രാവ്, അജയ് ഗോപാല്‍ നയിക്കുന്ന ഗാനമേള, ആശാ ശരത്തിന്റെ ആശാനടനം, അവിയല്‍ ബാൻഡിന്റെ പരിപാടി എന്നിവയുണ്ടാകും.

Post a Comment

Previous Post Next Post