ആലക്കോട്: അമല്‍ സുരേഷിന്റെ കുടുംബത്തിന്റെ മനോവേദനക്ക് ഒരാണ്ട തികഞ്ഞു. ചരക്കുകപ്പലില്‍ നാവികനായി ജോലികിട്ടിയ ശേഷം ആദ്യ ഓണത്തിന് മകന്റെ വരവ് കാത്തിരുന്ന കുടുംബത്തിന് അപകടത്തില്‍പ്പെട്ട് മകനെ കാണാതായെന്ന വാര്‍ത്തയാണ് കഴിഞ്ഞ വര്‍ഷം സപ്‌തംബറില്‍ കേള്‍ക്കേണ്ടി വന്നത്.
2024 സെപ്‌റ്റംബര്‍ ഒന്നിന് കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ ഉ ായ ചരക്ക് കപ്പലപകടത്തിലാണ് ആലക്കോട് ഗ്രാമ പഞ്ചായത്തിലെ വെള്ളാട് കാവുംകുടിയി കോട്ടയില്‍ അമല് സുരേഷിനെ കാണാതായത്. സംഭവം നടന്ന് ഒരുവര്‍ഷം കഴിഞ്ഞുവെങ്കിലും പ്രതീക്ഷ കൈവിടാതെ ജീവിക്കുകയാണ് മാതാപിതാക്കളായ സുരേഷും ഉഷയും ഏക സഹോദരി അല്‍ഷയും.
അമലിനോടൊപ്പം അപകടത്തില്‍പ്പെട്ട അറബ് അക്‌തര്‍ എന്ന ഇറാനിയന്‍ കപ്പലിലെ ക്യാപ്‌റ്റന്‍ ഹമീദ് ഖന്നയും കാണാതാവരില്‍ ഉള്‍പ്പെട്ടതാണ് പ്രതീക്ഷക്ക് വക നല്‍കുന്നത്. ആദ്യകാലത്ത് അമല്‍ ജീവിച്ചിരിപ്പുണ്ടാവുമെന്ന പ്രതീക്ഷ അസ്‌തമിച്ചിരുന്നെങ്കിലും മറൈന്‍ രംഗത്ത് അനുഭവസമ്ബന്നനായ ഹമീദ് ഖന്നയെയും കത്തൊനാകാത്തതാണ് അവര്‍ രണ്ടുപേരും ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസത്തിന് ആക്കം കൂടുന്നത്. ഹമീദിനെ ക െത്തുന്നതോടെ തങ്ങളുടെ മകനെയും കണ്ടെത്താനാവുമെന്ന വിശ്വാസമാണ് കുടുംബത്തിനുള്ളത്. കുവൈത്ത് സമുദ്രാതിര്‍ത്തിയിലാണ് കപ്പല്‍ അപകടത്തില്‍പെടുന്നതും രണ്ട്‌മലയാളികള്‍ ഉള്‍പ്പെടെ ആറുപേരെ കാണാതാകുന്നതും. ഇവരില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. അപകടത്തില്‍പ്പെട്ട തൃശ്ശൂര്‍ കളരിക്കരയിലെ അനീഷ് ഹരിദാസിന്റെ മൃതദേഹം തിരിച്ചറിഞ്ഞിരുന്നു. സെപ്‌റ്റംബര്‍ ഒന്നിനാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടതെങ്കിലും അഞ്ചാം തീയതിയാണ് കുവൈത്തിലെ ഇന്ത്യന്‍ എംബസി അമലിന്റെ വീട്ടുകാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് കുടുംബത്തിന്റെ ഡിഎന്‍എ സാമ്ബിള്‍ ആവശ്യപ്പെടുകയും അത് കൈമാറുകയും ചെയ്‌തിരുന്നു. എന്നാല്‍ പരിശോധനയില്‍ കണ്ടെടുത്ത മൃതദേഹങ്ങളില്‍ ഒന്നും ഡി.എന്‍.എ സാമ്ബിള്‍ ചേര്‍ച്ചയുണ്ടായിരുന്നില്ല. അമലിനെ കാണാതായതിനെ തുടര്‍ന്ന് സഹായം തേടി കുടുംബം കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, എം.പിമാരായ കെ. സുധാരകന്‍, കെ. ശിവദാസന്‍, സജീവ് ജോസഫ് എം.എല്‍.എ എന്നിവരടക്കമുള്ള അധികാരികളുമായ നിരന്തരം ബന്ധപ്പെട്ടിരുന്നു. ആദ്യമാദ്യം അവരെല്ലാം ഇടപെട്ടുവെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല.
ഒടുവില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വരെ ഇത് സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും നാളിതുവരെ യാതൊരു ഫലവും ഉണ്ടായില്ല. ഇതിനിടെ പിതാവ് സുരേഷ് ഇന്ത്യന്‍ സെയിലേഴ്‌സ് യൂണിയന്‍ ദേശീയ പ്രസിഡന്റ് ആര്‍.പി.വീട്ടിലിനൊപ്പം മുംബൈയിലെ ഷിപ്പിങ് ഓഫീസില്‍ എത്തി ചെയര്‍മാന്‍ ശ്യാം ജഗന്നാഥനും നിവേദനം നല്‍കിയിരുന്നു. 2024 ജനുവരിയിലാണ് മറൈന്‍ കോഴ്‌സ് പൂര്‍ത്തീകരിച്ച അമല്‍ ഏജന്‍സി വഴി ജോലി ലഭിച്ച് മുംബൈയിലേക്ക് പുറപ്പെട്ടത്. കയ്ില്‍ കരുതിയയ 4,32,000 രൂപയില്‍ 4 ലക്ഷം രൂപ ഏജന്‍സിക്ക് നല്‍കിയിരുന്നു. ട്രെയിനിങ് എന്ന നിലയില്‍ ആണ് അറബ് അക്‌തറില്‍ ജോലി ചെയ്യുന്നതെന്നും സെപ്‌റ്റംബറോടെ ട്രെയിനിങ് കഴിഞ്ഞ് വലിയ കപ്പലില്‍ ജോലി ചെയ്യാമെന്ന പ്രതീക്ഷയിലായിരുന്നു അമലെന്നും ട്രെയിനിങ് കഴിഞ്ഞ് ഓണത്തിനു നാട്ടിലേക്ക് തിരിച്ചു വരാനിരിക്കയാണ് അപകടം ഉ ായതെന്നും പിതാവ് സുരേഷ് പറഞ്ഞു. ടാപ്പിംഗ് തൊഴിലാളിയായ സുരേഷ് ഏറെ കഷ്‌ടപ്പെട്ടാണ് മകനെ മറൈന്‍ കോഴ്‌സ് പഠിപ്പിച്ചത്.
കുടുംബത്തിന്റെ ഏക പ്രതീക്ഷയും മകനിലായിരുന്നു. എന്നാല്‍ ജോലിക്ക് കയറിയ ശേഷം കപ്പല്‍ കമ്ബനി ഒരു രൂപ പോലും വേതനം നല്‍കിയില്ലെന്ന് സുരേഷ് പറയുന്നു. കമ്ബനിയുടെ നടപടികളില്‍ ദുരൂഹതയു െന്നും അദ്ദേഹം പറഞ്ഞു. അധികാരികളുടെ ഭാഗത്തം നിന്നും അനുകൂല നടപടികള്‍ ഇല്ലാതായതോടെ നിയമ നടപടികളുമായി കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് അമലിന്റെ കുടുംബം. അമലിനെ കണ്ടെത്താനായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് സുരേഷ് പറഞ്ഞു. കഴിഞ്ഞ ഓണത്തിനെത്താമെന്നു പറഞ്ഞ മകന്റെ വരവവ് കാത്ത് മറ്റൊരു ഓണക്കാലത്ത് പ്രതീക്ഷയോടെ കാത്തിരിക്കയാണ് ഈ കുടുംബം.
പ്രകാശന്‍.എ.വി.നടുവില്‍
ആലക്കോട്
Post a Comment