തളിപ്പറമ്പ്: വാട്ടർ അതോറിറ്റി ഓഫീസ് സമുച്ചയത്തില്‍ അതിക്രമിച്ച് കടന്ന് ക്വാർട്ടേഴ്‌സിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകർത്തതായി പരാതി.ഫാറൂഖ്‌നഗറിലെ ഓഫീസ് വളപ്പിലുള്ള ക്വാർട്ടേഴ്‌സിന്റെ താഴെ നിലയിലെ ആറ് ജനലുകളിലെ 13 പാളി കതകുകളും വെന്റിലേറ്റർ ഗ്ലാസുകളും അടിച്ചുതകർത്തതായാണ് പരാതി.ഏകദേശം50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.11 ന് രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്.
വാട്ടർ അതോറിറ്റി അസി.എഞ്ചിനീയർ എം.സംഗീതയുടെ പരാതിയില്‍ തളിപ്പറമ്ബ് പോലീസ് കേസെടുത്തു.സമൂഹവിരുദ്ധരാണ് അക്രമം നടത്തിയതെന്നാണ് സംശയിക്കുന്നത്.
Post a Comment