മോസ്കോ: 969 കിലോ ഭാരമുള്ള മത്തങ്ങയാണ് ഇപ്പോള്‍ വാർത്തകളില്‍ നിറയുന്നത്. റഷ്യയിലെ മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അപ്പോത്തിക്കിരി ഗാർഡൻസില്‍ നടന്ന 'ഭീമാകാര പച്ചക്കറികളുടെ' പ്രദർശനത്തിലാണ് ഈ ഭീമൻ മത്തങ്ങയും ഇടംപിടിച്ചത്.വെറുതെയങ്ങ് പ്രദർശിപ്പിച്ച് പോകുകയല്ല, ദേശീയ റെക്കോർഡും ഈ മത്തങ്ങ സ്വന്തമാക്കിയത്രെ.
അലക്സാണ്ടർ ചുസോവ് എന്ന റഷ്യക്കാരന്റെ കൃഷിയിടത്തിലാണ് ഈ ഭീമൻ മത്തങ്ങയുണ്ടായത്. വലിയ മത്തങ്ങകള്‍ തമ്മില്‍ ക്രോസ് ബ്രീഡ് ചെയ്തും കൃത്യമായ വളമിടല്‍ രീതികള്‍ അനുവർത്തിച്ചുമാണ് ചുസോവ് ഈ മത്തങ്ങ തയാറാക്കിയത്. കഴിഞ്ഞ വർഷം 817 കിലോയുള്ള ഒരു മത്തങ്ങയും ചുസോവ് കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇത്തവണ അപ്പോത്തിക്കിരി ഗാർഡൻസിലെത്തിച്ച മത്തങ്ങ റഷ്യയില്‍ ഇതുവരെ വിളഞ്ഞതില്‍ ഏറ്റവും വലുതാണ്.
Post a Comment