കരുത്തറിയിച്ച്‌ ഐഫോണ്‍ 17 പ്രോ; പുത്തന്‍ നിറവും ഹൈലൈറ്റ്, ഫീച്ചറുകള്‍ നോക്കാം

ഐഫോണ്‍ 17 മോഡലുകള്‍ ഔദ്യോഗികമായി പുറത്തിറക്കി ആപ്പിള്‍. ഇന്നലെ കാലിഫോർണിയയിലെ കുപെർട്ടിനോയില്‍ നടന്ന "Awe Dropping" പരിപാടിയിലാണ് ആപ്പിള്‍ ഐഫോണ്‍ 17 മോഡലുകള്‍ പുറത്തിറക്കിയത്.ഏറ്റവും പുതിയ സ്‍മാർട്ട്‍ഫോണ്‍ ലൈനപ്പില്‍ ഐഫോണ്‍ 17 പ്രോ കരുത്തറിയിച്ചിക്കുകയാണ്. പുത്തന്‍ ഡിസൈന്‍, 6.9 ഇഞ്ച് പ്രോ ഡിസ്‍പ്ലെ, 48 എംപി ട്രിപ്പിള്‍ ഫ്യൂഷൻ ക്യാമറകള്‍, 18 എംപി സെന്‍റർ സ്റ്റേജ് സെല്‍ഫി ക്യാമറ, പുതിയ എ19 പ്രോ ചിപ്, വലിയ ബാറ്ററി, ഉയർന്ന ബാറ്ററി ലൈഫ്, ആപ്പിള്‍ ഇന്‍റലിജന്‍സ്, പുതിയത് ഉള്‍പ്പടെ മൂന്ന് നിറങ്ങള്‍, അലിമിനിയം ബോഡി, ആദ്യമായി വേപ്പർ ചേമ്ബർ കൂളിംഗ്, സെറാമിക് ഷീല്‍ഡ് 2 കോട്ടിംഗ്, എന്നിങ്ങനെ ഗംഭീര ഫീച്ചറുകളോടെയാണ് ആപ്പിള്‍ ഐഫോണ്‍ 17 പ്രോ എത്തിയിരിക്കുന്നത്.
അതേസമയം ക്യാമറ കണ്‍ട്രോള്‍, ആക്ഷന്‍ ബട്ടണ്‍ എന്നിവയും ഐഫോണ്‍ 17 പ്രോയിലുണ്ട്. ഡൂറബിളിറ്റി മനസില്‍ കണ്ട് ആപ്പിള്‍ നിർമ്മിച്ചതാണ് ഐഫോണ്‍ 17 പ്രോ. വലിയ 6.9 ഇഞ്ചാണ് ഡിസ്‍പ്ലെ സൈസ്. ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററിയാണ് 17 പ്രോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് ആപ്പിള്‍ വ്യക്തമാക്കിയിരുന്നു. എ19 പ്രോ ചിപ്പില്‍ തയ്യാറാക്കിയിരിക്കുന്ന ഐഫോണ്‍ 17 പ്രോയില്‍ വേപ്പർ ചേമ്ബർ കൂളിംഗ് സംവിധാനം അടങ്ങിയിരിക്കുന്നു. ഇതാദ്യമായാണ് ആപ്പിള്‍ ഐഫോണിലേക്ക് വേപ്പർ ചേമ്ബർ കൂളിംഗ് സിസ്റ്റം കൊണ്ടുവരുന്നത്. സ്പേസ് ഓറഞ്ച് സഹിതം മൂന്ന് നിറങ്ങള്‍ പ്രോയുടെ മാറ്റ് കൂട്ടുന്നു. ടൈറ്റാനിയം ബോഡിക്ക് പകരം അലുമിനിയം ബോഡി ഉള്‍പ്പെടുത്തി.

Post a Comment

Previous Post Next Post