പേരാവൂർ: മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ ഹോട്‌സ്പോട്ടുകളുടെ പട്ടികയില്‍ നാലെണ്ണം ജില്ലയില്‍. ആറളം, കേളകം, കൊട്ടിയൂർ, പയ്യാവൂർ പഞ്ചായത്തുകളാണ് വന്യജീവിശല്യം രൂക്ഷമായ തദ്ദേശ സ്ഥാപനങ്ങളുടെ പട്ടികയിലുള്ളത്.മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ സംസ്ഥാനത്തെ മുപ്പത് ഹോട്‌സ്പോട്ടുകളിലാണ് നാലെണ്ണം ജില്ലയില്‍ ഉള്ളതായി രേഖപ്പെടുത്തിയത്.മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാൻ തീവ്രയജ്ഞ പരിപാടികളുടെ ഭാഗമായി വനം വകുപ്പ് തയാറാക്കിയ നയസമീപന രേഖയുടെ കരടിലാണ് 30 ഹോട്സ്പോട്ടുകള്‍ .75 നിയമസഭ മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന 273 പഞ്ചായത്തുകളാണ് മനുഷ്യ- വന്യജീവി സംഘർഷ ബാധിത പ്രദേശങ്ങളായി കണ്ടെത്തിയത്.സംഘർഷത്തിന്റെ രീതി, തോത്, നാശം, സംഘർഷ സാധ്യത തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രശ്ന സാധ്യത മേഖലകളെ കണ്ടെത്തിയത്. ഇവയില്‍ 30 പഞ്ചായത്തുകളെയാണ് ഹോട്‌സ്പോട്ടുകളായി വിലയിരുത്തുന്നത്.വന്യജീവിശല്യ പ്രദേശങ്ങളെ 12 മേഖലകളായി തിരിച്ചതില്‍ കണ്ണൂർ ജില്ലയിലെ ആറളം മേഖലയെയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
മനുഷ്യ-വന്യജീവി സംഘര്‍ഷം രൂക്ഷമായ ഹോട്‌സ്പോട്ടുകളുടെ പട്ടികയില്‍ നാലെണ്ണം കണ്ണൂര്‍ ജില്ലയില്‍
Alakode News
0
Post a Comment