കാസർകോട് : പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച 14 പേർക്കെതിരെ പോക്സോ കേസെടുത്തു. കുട്ടിയുമായി ബന്ധം സ്ഥാപിച്ച ശേഷം ജില്ലയ്ക്ക് അകത്തും പുറത്തും വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയാണ് പീഡിപ്പിച്ചത്.കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണ് പ്രതികള്‍. ഇതില്‍ ആറു പേർ പിടിയിലായിട്ടുണ്ട്..
രണ്ടു വർഷമായി 14കാരൻ പീഡനത്തിന് ഇരയായി എന്നാണ് വിവരം. നിലവില്‍ 14 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതില്‍ കാസർകോട് ജില്ലയില്‍ മാത്രം എട്ടു കേസുകളാണുള്ളത്. പീഡനത്തിന് ശേഷം കുട്ടിക്ക് പ്രതികള്‍ പണം നല്‍കിയിരുന്നതായും വിവരമുണ്ട്. കേസില്‍ നാല് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Post a Comment