കനത്ത മഴയില്‍ റോഡുകളില്‍ വെള്ളം കയറി; ഗതാഗതം തടസപ്പെട്ടു


മണക്കടവ്: കുടക് വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളില്‍ ഇന്നലെ ഉച്ചയോടെയുണ്ടായ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം.തളിപ്പറമ്ബ്-കൂർഗ് ബോർഡർ റോഡില്‍ കാർത്തികപുരം മിനി സ്റ്റേഡിയം ഭാഗത്ത് വെള്ളക്കെട്ടുമൂലം വാഹന ഗതാഗതം തടസപ്പെട്ടു.

മണക്കടവ് മൂരിക്കടവ് റോഡില്‍ കവല ഭാഗം മാമ്ബൊയില്‍, മധുവനം ചീക്കാട് മാങ്ങാക്കവല ഭാഗം മണക്കടവ് പാലം പരിസരറോഡ് എന്നിവിടങ്ങളിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.

രയറോം പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. പൂവംചാല്‍-കാപ്പിമല റോഡില്‍ ആനക്കുഴിയില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ഉദയഗിരി പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ചന്ദ്രശേഖരന്‍റെ നേതൃത്വത്തില്‍ മണ്ണിടിഞ്ഞ പ്രദേശം സന്ദർശിച്ചു.

Post a Comment

Previous Post Next Post