തിരുവനന്തപുരം : സംസ്ഥാനത്ത് ഹെവി വാഹനങ്ങള്‍ക്ക് ബ്ലൈൻഡ് സ്പോട്ട്മിറർനിർബന്ധമാക്കി. നവംബർ ഒന്ന് മുതല്‍ ഈ മാറ്റം പ്രാബല്യത്തില്‍ വരും.സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെയാണ് തീരുമാനം.കെഎസ്‌ആർടിസി ബസ്സുകള്‍ക്കും സ്‌കൂള്‍ വാഹനങ്ങള്‍ക്കും ഇത് ബാധകം. ഹെവിവാഹനഡ്രൈവർമാരുടെ ബ്ലൈൻഡ് സ്പോട്ടുകളില്‍ ആണ് കൂടുതല്‍ അപകടങ്ങള്‍ നടന്നിട്ടുള്ളത് എന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതിന്റെ ശരിയായ ഉപയോഗം സംബന്ധിച്ച് ഡ്രൈവർമാർക്ക് എംവിഡി ബോധവല്‍ക്കരണം നല്‍കണമെന്നും സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി നിർദേശിച്ചു. ബ്ലൈൻഡ് സ്പോട്ട് മിററിനെ പറ്റി ഡ്രൈവിംഗ് സ്കൂളുകള്‍ അവരുടെ വിദ്യാർഥികളെ പഠിപ്പിക്കണമെന്നും നിർദ്ദേശം.
ഹെവി വാഹനങ്ങള്‍ക്ക് ബ്ലൈൻഡ് സ്പോട്ട് മിറര്‍ നിര്‍ബന്ധമാക്കി
Alakode News
0
Post a Comment