കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് ഫോണ്‍ എറിഞ്ഞ് കൊടുക്കുന്നതിനിടെ ഒരാള്‍ പിടിയില്‍. ഇന്നലെ വൈകുന്നേരം 3 മണിക്കാണ് സംഭവം.പനങ്കാവ് സ്വദേശി അക്ഷയ് ആണ് പിടിയിലായത്. പുകയില ഉത്പന്നങ്ങളും ഇയാളുടെ പക്കല്‍ നിന്നും നിന്നും കണ്ടെത്തി.
വാർഡൻന്മാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് ഇയാളെ പിടികൂടിയത്. ജയില്‍ കോമ്ബൗണ്ടിലേക്ക് കടന്നാണ് അക്ഷയ് മൊബൈല്‍ എറിഞ്ഞ് നല്‍കാൻ ശ്രമിച്ചത്. ജോയിൻ്റ് സൂപ്രണ്ടിൻ്റെ പരാതിയില്‍ കണ്ണൂർ ടൗണ്‍ പോലീസ് കേസെടുത്തു.
Post a Comment