മണക്കടവ്: മലയോര മേഖലയിലെ പ്രധാന തീർഥാടന കേന്ദ്രമായ ചീക്കാട് നിന്ന് കല്‍പറ്റയിലേക്ക് കെഎസ്‌ആർടിസി ബസ് സർവീസ് പുനരാരംഭിച്ചു.
രാവിലെ 6.10ന് ചീക്കാട് നിന്നും പുറപ്പെട്ട് ആലക്കോട്- നടുവില്‍-ഇരിട്ടി -പേരാവൂർ -പാല്‍ചുരം വഴി 11 ന് കല്‍പ്പറ്റയിലെത്തും. കല്‍പറ്റയില്‍ നിന്നും വൈകുന്നേരം 4.20ന് പുറപ്പെട്ട് രാത്രി 9.30ന് ചീക്കാടെത്തും. നേരത്തെ ചീക്കാട് നിന്ന് വയനാട്ടിലേക്ക് ഉണ്ടായിരുന്ന കെഎസ്‌ആർടിസി സർവീസ് കൊറോണക്കാലത്ത് നിർത്തുകയായിരന്നു.
Post a Comment