ഉളിക്കല്‍ : പരിയാരത്ത് നിന്ന് മണിപ്പാറയിലേക്ക് പോകുന്ന ഓട്ടോ ടാക്സിയാണ് പുഴയിലേയ്ക്ക് മറിഞ്ഞത്.
വാഹനത്തി ലുണ്ടായിരുന്ന മൂന്ന് പേരും ഒഴുകിപ്പോയി. വാഹന ഉടമയായ ജോസ് കുഞ്ഞ്, അജിലേഷ് എന്നിവർ നീന്തിരക്ഷപ്പെട്ടു. അഭിലാഷ് വെള്ളത്തില്‍ ദൂരേക്ക് പോയപ്പോള്‍ പുഴയോരത്തുള്ള കാട്ടു വള്ളികളിയില്‍ പിടിച്ചു നിന്നു. ഇയാളെ നാട്ടുകാരും ഇരിട്ടിയില്‍ നിന്നെത്തിയ ഫയർഫോഴ്സും ചേർന്ന് ചേർന്ന് രക്ഷപ്പെടുത്തി. പുലർച്ചെ 3.15നായിരുന്നു സംഭവം. അസി. സ്റ്റേഷൻ ഓഫീസർ മാരായ ബെന്നി ദേവസ്യ, അശോകൻ, SFRO സുമേഷ്, FRO (D)നൗഷാദ്, അനു, FRO അനീഷ് മാത്യു, അരുണ്‍, സുരജ്,HG ധനേഷ്, ബിനോയി, മാത്യു എന്നിവർ രക്ഷാപ്രവർത്തനത്തില്‍ പങ്കെടുത്തു, സംഭവ സ്ഥലത്തുണ്ടായിരുന്ന ഉളിക്കല്‍ പോലീസ് ജീപ്പില്‍ രക്ഷപ്പെടുത്തിയ ആളെ ആശുപത്രിയില്‍ എത്തിച്ചു.
Post a Comment