കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ആഗസ്റ്റ് 29 ന് വെള്ളിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കൂടി 9470 രൂപയും പവന് 520 രൂപ കൂടി 75760 രൂപയുമാണ്.വ്യാഴാഴ്ച (28.08.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി 9405 രൂപയും പവന് 120 രൂപ കൂടി 75240 രൂപയും ബുധനാഴ്ച (27.08.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കൂടി 9390 രൂപയും പവന് 280 രൂപ കൂടി 75120 രൂപയുമായിരുന്നു.
18 കാരറ്റിനും വര്‍ധനവ്
ആഗസ്റ്റ് 29 ന് 18 കാരറ്റിന് വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി, വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 55 രൂപ കൂടി 7775 രൂപയിലും പവന് 440 രൂപ കൂടി 62200 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 55 രൂപ കൂടി 7830 രൂപയും പവന് 440 രൂപ കൂടി 62640 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
Post a Comment