മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്‌ആപ്പ് അതിന്‍റെ ഉപയോക്താക്കള്‍ക്കായി നിരന്തരം പുതിയ സവിശേഷതകള്‍ അവതിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
കോളിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണിപ്പോള്‍ മെറ്റ. ഉപയോക്തൃ അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി കമ്ബനി ഒരു വോയ്‌സ്‌മെയില്‍ ഫീച്ചർ പരീക്ഷിക്കുകയാണെന്ന് ട്രാക്കറായ വാബീറ്റാഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. നിങ്ങള്‍ വാട്‌സ്‌ആപ്പില്‍ ആരെയെങ്കിലും വിളിക്കുകയും മറുവശത്ത് ഉള്ളയാള്‍ കോള്‍ സ്വീകരിക്കുകയും ചെയ്‌തില്ലെങ്കില്‍, കോള്‍ കട്ടായതിന് ശേഷം, നേരിട്ട് ഒരു വോയ്‌സ്‌മെയില്‍ അയയ്ക്കാനുള്ള ഓപ്ഷൻ നിങ്ങള്‍ക്ക് ലഭിക്കും.വാട്‌സ്‌ആപ്പില്‍ ഒരു കോണ്‍ടാക്റ്റിനെ വിളിക്കുമ്ബോള്‍ അയാള്‍ കോള്‍ സ്വീകരിക്കുന്നില്ലെങ്കില്‍, 'വോയ്‌സ്‌മെയില്‍ റെക്കോർഡുചെയ്യുക' എന്ന ഓപ്ഷൻ ഇനിമുതല്‍ സ്‌ക്രീനില്‍ ദൃശ്യമാകും. ഈ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഒരു ചെറിയ വോയ്‌സ് സന്ദേശം റെക്കോർഡ് ചെയ്യാൻ സാധിക്കും. അതായത്, നിങ്ങളുടെ ഒരു കോളിന് മറുപടി ലഭിക്കാതെ വരുമ്ബോള്‍, 'വീണ്ടും വിളിക്കുക', 'റദ്ദാക്കുക' എന്നീ ഓപ്ഷനുകള്‍ക്കൊപ്പം കോള്‍ സ്‌ക്രീനില്‍ 'വോയ്‌സ് സന്ദേശം റെക്കോർഡുചെയ്യാനുള്ള ഓപ്ഷനും ഇനിമുതല്‍ ദൃശ്യമാകും.
ചാറ്റ് വിൻഡോയിലേക്ക് നാവിഗേറ്റ് ചെയ്യാതെ തന്നെ ഒരു ഓഡിയോ സന്ദേശം അയയ്ക്കാൻ ഈ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കുന്നു. വോയിസ് ക്ലിപ്പ് അയയ്‌ക്കുന്നതുപോലെ ഈ വോയ്‌സ് സന്ദേശം കോളിന് മറുവശത്തുള്ളയാള്‍ക്ക് ലഭിക്കും. വാട്‌സ്‌ആപ്പ് തുറന്നാല്‍ ഉടൻ, അയാള്‍ക്ക് വോയ്‌സ്‌മെയില്‍ കേള്‍ക്കാൻ കഴിയും. ഐഫോണുകളില്‍ കോളുകള്‍ വിളിക്കുമ്ബോഴുള്ള വോയിസ് മെയില്‍ ഓപ്ഷന് ഏതാണ്ട് സമാനമാണ് വാട്‌സ്‌ആപ്പിലേക്ക് വരുന്ന ഈ പുത്തന്‍ ഫീച്ചര്‍.മുമ്ബ്, ഒരു കോള്‍ മിസ്‍ഡ് കോള്‍ ആയാല്‍ വിളിക്കുന്നയാള്‍ക്ക് സന്ദേശം ടൈപ്പ് ചെയ്‌ത് ആ വിവരം അറിയിക്കണമായിരുന്നു. എന്നാല്‍ ഇപ്പോള്‍, ഒരു ക്ലിക്കില്‍ ഒരു വോയ്‌സ്‌മെയില്‍ അയച്ച്, കാര്യം വേഗത്തില്‍ അറിയിക്കാൻ കഴിയും. കോള്‍ പ്രധാനപ്പെട്ടതാണെങ്കിലും മറുവശത്തുള്ളയാള്‍ക്ക് കോള്‍ എടുക്കാൻ കഴിയാത്തപ്പോള്‍ ഈ സവിശേഷത പ്രത്യേകിച്ചും ഉപയോഗപ്രദമാകും.
നിലവില്‍ വാട്‌സ്‌ആപ്പ് ഈ സവിശേഷത ബീറ്റാ പരിശോധനയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഉടൻ തന്നെ ഇത് ഐഓഎസ്, ആൻഡ്രോയ്‌ഡ് പ്ലാറ്റ്‌ഫോമുകളില്‍ ലോഞ്ച് ചെയ്യും. ഈ ഫീച്ചര്‍ ഇപ്പോള്‍ നിങ്ങളുടെ ഫോണില്‍ ദൃശ്യമാകുന്നില്ലെങ്കില്‍, വരാനിരിക്കുന്ന അപ്‌ഡേറ്റുകളില്‍ ഇത് ലഭിക്കും. ഇന്ത്യയില്‍ 500 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് വാട്‌സ്‌ആപ്പിനുള്ളത്. ഈ പുതിയ വോയ്‌സ്‌മെയില്‍ ഫീച്ചറിന് ഉപയോക്താക്കളില്‍ നിന്ന് മികച്ച സ്വീകാര്യത ലഭിക്കുമെന്ന് ഉറപ്പാണ്.
Post a Comment