കാസർഗോഡ് കർണാടക അതിർത്തിയിൽ വൻ ദുരന്തം. തലപ്പാടിയിൽ കർണാടക RTC ബസ് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി 5 പേർക്ക് ദാരുണാന്ത്യം. കർണാടകയിൽ നിന്ന് കാസർഗോഡേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. സമീപത്തുണ്ടായിരുന്ന ഓട്ടോയിലും ബസ് ഇടിച്ചു. ഓട്ടോയിലെ 3 പേരും ബസ് സ്റ്റോപ്പിലെ 2 പേരുമാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment