സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി മുതല്‍ കാസർഗോഡ് വരെ ഒൻപത് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്.
ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവരണ അതോറിറ്റി വ്യക്തമാക്കി.
ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാല്‍ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മീൻപിടിത്തത്തിന് വിലക്ക് ഏർപ്പെടുത്തി. താമരശേരി ചുരം റോഡിലേക്ക് വീണ മണ്ണും കല്ലും പൂർണമായി നീക്കി ഇന്ന് ഗതാഗതം പുനരാരംഭിക്കും. പ്രദേശത്ത് ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തും.
Post a Comment