നീല ട്രോളി, ഒരു ബാഗ്, ജോലി ഉണക്കമീൻ കമ്ബനിയില്‍,കൊല്ലത്ത് 3 യുവതികളെ കണ്ട് സംശയം; പരിശോധച്ചപ്പോള്‍ 23 കിലോ കഞ്ചാവ്, അറസ്റ്റില്‍

കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ 23 കിലോ കഞ്ചാവുമായി മൂന്ന് സ്ത്രീകള്‍ പിടിയില്‍. ജാർഖണ്ഡ് സ്വദേശികളായ ശോഭകുമാരി, സവിതകുമാരി, മുനികുമാരി എന്നിവരാണ് അറസ്റ്റിലായത്.
തിരുവനന്തപുരത്ത് ഉണക്കമീൻ കമ്ബനിയില്‍ ജോലി ചെയ്യുന്നവരാണ് പിടിക്കപ്പെട്ടത്. റെയില്‍വേ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടാൻ കഴിഞ്ഞത്. 13 പൊതികളിലായി കഞ്ചാവ് ബാഗുകളില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു ഇവരെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.
അതേസമയം, മറ്റൊരു സംഭവത്തില്‍ കൊച്ചി നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പരിശോധനയില്‍ കഞ്ചാവ് പിടിച്ചെടുത്തു. അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം നാല് കോടി രൂപ വിലമതിക്കുന്ന 4.1 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. തായ്‌ലൻഡില്‍ നിന്ന് ക്വാലാലംപൂർ വഴി കടത്തിയ കഞ്ചാവാണ് പിടികൂടിയത്.സംഭവത്തില്‍ ഇരിങ്ങാലക്കുട സ്വദേശി സിബിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണ പാക്കേജിംഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. മുമ്ബും സിബിൻ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Post a Comment

Previous Post Next Post