അമ്മ വഴക്ക് പറഞ്ഞതിന്റെ വിഷമം, ആറ്റിങ്ങലില്‍ 17 വയസുകാരി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ 17 വയസുകാരിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ ഇടയ്‌ക്കോട്‌ മങ്കാട്ടുമൂല ചൂളയില്‍ 'കീർത്തന'ത്തില്‍ വേണു -സുനിത ദമ്ബതികളുടെ മകള്‍ കീർത്തനയെ വീടിനുള്ളിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാനായി എത്തിയ അച്ഛനാണ് തൂങ്ങിയ നിലയില്‍ കുട്ടിയെ കണ്ടത്. ഒന്നാം വർഷ പോളിടെക്നിക് വിദ്യാർത്ഥിനിയാണ് കീർത്തന.
അമ്മ വഴക്ക് പറഞ്ഞതിന്റെ വിഷമത്തിലാണ് മരിച്ചതെന്ന് പോലീസ് പറയുന്നു. മൃതദേഹം ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.സഹോദരൻ: കാർത്തിക്.

Post a Comment

Previous Post Next Post