തിരുവനന്തപുരം: ജൈവമാലിന്യം വീട്ടില്‍ തന്നെ സംസ്കരിച്ചാല്‍ കെട്ടിടനികുതിയില്‍ ഇളവു നല്‍കുന്നത് സർക്കാർ പരിഗണനയില്‍.മാലിന്യങ്ങള്‍ ഉറവിടത്തില്‍ത്തന്നെ സംസ്കരിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ നികുതിയില്‍ അഞ്ചുശതമാനം ഇളവ് നല്‍കാനാണ് ആലോചന. വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ സംസ്കരണത്തിന് ഒരുക്കിയ ശാസ്ത്രീയസംവിധാനം പരിഗണിച്ചായിരിക്കും നികുതിയിളവ്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവമാലിന്യം സംസ്കരിക്കുന്നതില്‍ കേരളം നേട്ടം കൈവരിച്ചെങ്കിലും ജൈവമാലിന്യം വെല്ലുവിളി ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നികുതിയിളവ് നല്‍കിയുള്ള സർക്കാരിന്റെ പുതിയപരീക്ഷണം. നികുതിയിളവ് തദ്ദേശസ്ഥാപനങ്ങളുടെ വരുമാനത്തെ ബാധിക്കും. ഇതുകൂടി പരിഗണിച്ചായിരിക്കും ഇളവ് നല്‍കുന്നതില്‍ തീരുമാനമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
ജൈവമാലിന്യം വീട്ടില്‍ തന്നെ സംസ്കരിച്ചാല്‍ കെട്ടിടനികുതിയില്‍ ഇളവ് ലഭിക്കും
Alakode News
0
Post a Comment