കണ്ണൂർ : കുഞ്ഞുമായി പുഴയില്‍ ചാടി ജീവനൊടുക്കിയ റീമ എന്ന യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ ഭർത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍.ഭർതൃമാതാവ് തനിക്ക് ഒരിക്കലും സമാധാനം നല്‍കിയിട്ടില്ല എന്നും, അവരുടെ വാക്ക് കേട്ട് ഭർത്താവ് തന്നെയും കുട്ടിയേയും വീട്ടില്‍ നിന്നും ഇറക്കി വിട്ടുവെന്നും ഇതിലുണ്ട്. (Kannur woman's suicide case )
ഭർത്താവ് കമല്‍രാജ് എല്ലാ പീഡനങ്ങള്‍ക്കും കൂട്ടുനിന്നുവെന്നും, മകനെ വേണമെന്ന സമ്മർദ്ദം സഹിക്കാൻ സാധിച്ചില്ലെന്നും പറയുന്ന യുവതി, മകനൊപ്പം ജീവിക്കാൻ അനുവദിക്കില്ല എന്ന് തോന്നുന്നത് കൊണ്ടാണ് ജീവനൊടുക്കുന്നത് എന്നും കൂട്ടിച്ചേർത്തു.
ഈ നാട്ടില്‍ തന്നെപ്പോലെയുള്ള പെങ് കുട്ടികള്‍ക്ക് നീതി കിട്ടില്ലെന്നും, കൊന്നാലും ചത്താലും നിയമം കുറ്റം ചെയ്തവർക്കൊപ്പമാണെന്നും റീമയുടെ ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കുന്നു. റീമ കുഞ്ഞുമായി പുഴയില്‍ ചാടിയത് ശനിയാഴ്ച്ച അർധരാത്രിയാണ്.
Post a Comment