കാസർഗോഡ്: ചെറുവത്തൂർ വീരമലക്കുന്നിലെ മണ്ണിടിച്ചിലിന് കാരണം അശാസ്ത്രീയമായ മണ്ണെടുപ്പെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.ജില്ലാ ഭരണകൂടം നല്‍കിയ എല്ലാ നിർദേശങ്ങളും ദേശീയപാത അതോറിറ്റി അവഗണിച്ചെന്നാണ് കണ്ടെത്തല്‍. പ്രദേശത്ത് വീണ്ടും മണ്ണിടിയാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
നേരത്തെ മണ്ണിടിഞ്ഞപ്പോള്‍ മേഖലയില്‍ ഡ്രോണ്‍ പരിശോധന നടത്തി മലയില്‍ വിള്ളലുണ്ടന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കളക്ടർ വിശദമായ റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ഇതിന്
ശേഷമാണ് വീണ്ടും മണ്ണിടിടിച്ചില്‍ ഉണ്ടായത്.
കഴിഞ്ഞ ദിവസത്തെ മണ്ണിടിച്ചിലോടെ നിർമാണ ചുമതലയുള്ള മേഘ കണ്‍സ്ട്രക്ഷൻസ് കമ്ബനിക്കെതിരേ നടപടിയുണ്ടായേക്കുമെന്നും സൂചനയുണ്ട്. അതേസമയം പ്രദേശത്ത് വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ളതിനാല്‍ എൻഡിആർഎഫ് സംഘം സ്ഥലത്ത് ക്യാമ്ബ് ചെയ്യുകയാണ്.
Post a Comment