മയക്ക് മരുന്നുമായി യുവതികളടക്കം മൂന്ന് പേര്‍ പിടിയില്‍


പാലക്കാട്: മയക്ക് മരുന്നുമായി യുവതികളടക്കം മൂന്ന് പേർ പിടിയില്‍. പാലക്കാടാണ് 53.950 ഗ്രാം മെത്താംഫിറ്റമിനുമായി 2 യുവതികളും ഒരു യുവാവും അറസ്റ്റിലായത്.
കോഴിക്കോട് ഒഞ്ചിയം സ്വദേശി ആൻസി കെ.വി, മലപ്പുറം മൊറയൂർ സ്വദേശികളായ നൂറ തസ്‌നി, മുഹമ്മദ് സ്വാലിഹ് എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് മുണ്ടൂർ പൊരിയാനിയില്‍ നിന്നാണ് പൊലീസും നാർക്കോട്ടിക് സെല്ലും സംയുക്തമായി പ്രതികളെ പിടികൂടിയത്. ആൻസിയെ മുൻപും മയക്കു മരുന്നുമായി അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ആ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് മയക്കുമരുന്നുമായി വീണ്ടും പിടിയിലാകുന്നത്.ആൻസിയില്‍ നിന്നും മയക്ക് മരുന്ന് വാങ്ങനാണ് നൂറയും സ്വാലിഹും വന്നതെന്നാണ് വിവരം. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആൻസിയുടെ സാമ്ബത്തിക ഇടപാട് പരിശോധിച്ചതില്‍ കൂടുതല്‍ പ്രതികളെ കുറിച്ച്‌ പൊലീസിന് സൂചന ലഭിച്ചു. ഓപ്പറേഷൻ ഡി-ഹണ്ടിൻ്റെ ഭാഗമായ പരിശോധനയിലാണ് മൂവരും പിടിയിലാകുന്നത്. ബെംഗളൂരുവില്‍ നിന്നാണ് ആൻസി മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം.

Post a Comment

Previous Post Next Post