പ്ലസ്ടു സേ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ മനോവിഷമത്തിൽ വെള്ളരിക്കുണ്ടിൽ വിദ്യാർത്ഥി ജീവനൊടുക്കി.ചെമ്പൻകുന്ന് സ്വദേശി കിഴക്കേക്കുറ്റ് (മീമ്പുഴയ്ക്കൽ) ബിനു തോമസ് - ശിൽപ ദമ്പതികളുടെ മകൻ ക്രിസ്റ്റോ തോമസ് (18) ആണ് വീട്ടുപറമ്പിൽ തൂങ്ങിമരിച്ചത്.
വെള്ളരിക്കുണ്ട് സെന്റ് ജുഡ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ വീടിനടുത്തുള്ള ആള്‍ത്താമസമില്ലാത്ത വീടിന്റെ മുറിയില്‍ കയറില്‍ തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്.
തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
സഹോദരങ്ങള്‍: കെവിന്‍, എഡ്‌വിന്‍
സംസ്‌കാരം ഇന്ന് ശനിയാഴ്ച വൈകുന്നേരം നാലിന് വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫെറോന ദേവാലയ സെമിത്തേരിയില്‍.
Post a Comment