പന്തളം കെഎസ്‌ആർടിസിയിലെ ജീവനക്കാരനായ കൊട്ടാരക്കര സ്വദേശി ഇന്നലെ രാവിലെ ഡ്യൂട്ടിക്ക് എത്തിയത് തന്റെ വീട്ടില്‍ വിളഞ്ഞ ചക്ക ചുളകളുമായിട്ടായിരുന്നു.മധുരമുള്ള പഴുത്ത തേൻ വരിക്ക അദ്ദേഹം തന്റെ സഹപ്രവർത്തകർക്ക് പങ്കിട്ട് നല്‍കി. മധുരമുള്ള തേൻവരിക്ക കഴിച്ച് ഡ്യൂട്ടിക്ക് കയറാൻ ഇറങ്ങിയ ഡ്രൈവർമാർ പക്ഷേ പെട്ടു. കെഎസ്‌ആർടിസി ജീവനക്കാർ ഡ്യൂട്ടിക്കെത്തുമ്ബോള്‍ മദ്യപിച്ചിട്ടുണ്ടോ എന്നുള്ള പരിശോധന പതിവാണ്.
മധുരമുള്ള തേൻവരിക്ക കഴിച്ച് ഡ്യൂട്ടിക്ക് കയരുന്നതിന് മുന്നോടിയായി ബ്രത്തലൈസറില്‍ ഊതിയ ഡ്രൈവർമാരില്‍ ഒരാള്‍ പെട്ടു. ബ്രെത്ത്‌അനലൈസര്‍ പൂജ്യത്തില്‍നിന്ന് കുതിച്ചുയർന്ന് പത്തിലെത്തി. തന്റെ നിരപരാധിത്വം തെളിയിക്കാനായി രക്ത പരിശോധന ksrtc driverനടത്താം എന്നായി ഡ്രൈവർ. സഹ പ്രവർത്തകൻ പറയുന്നത് ശരിയാണെന്ന് തോന്നിയെങ്കിലും മദ്യപിച്ചവരെ കണ്ടെത്താനുള്ള ഉപകരണത്തെ അവിശ്വസിക്കാനും വയ്യാത്ത അവസ്ഥയിലായി മേലുദ്യോഗസ്ഥർ.
ഒടുവില്‍ സാംപിള്‍ പരിശോധന നടത്താമെന്നായി ജീവനക്കാർ. ഇതോടെ നേരത്തെ പരിശോധനയില്‍ വിജയിച്ചവരെ വീണ്ടും പരിശോധിപ്പിച്ച് പരീക്ഷണം നടത്തി. ആദ്യം ഊതിയപ്പോള്‍ പൂജ്യം. ചക്കച്ചുള കഴിച്ചുകഴിഞ്ഞ് ഊതിയപ്പോള്‍ ബ്രത്തലൈസറില്‍ സൂചികകള്‍ മുകളിലേക്കുയർന്നു. അതോടെ വില്ലൻ ചക്കതന്നെയെന്ന് അധികൃതർ ഉറപ്പിച്ചു. മധുരമുള്ള പഴങ്ങള്‍ പഴക്കം മൂലം പുളിച്ചാല്‍ (Fermentation) അതില്‍ ആല്‍ക്കഹോള്‍ കണ്ടന്റ് കണ്ടെത്താൻ കഴിയുമെന്നാണ് വിലയിരുത്തല്‍.ഇതാണ് ജീവനക്കാർക്കാരെ കുഴക്കിയത്. നേരത്തെ കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവര്‍ ബ്രെത്ത്‌അനലൈസര്‍ പരിശോധനയിലൂടെ മദ്യപിച്ചെന്ന് കണ്ടെത്തിയ സംഭവത്തില്‍ വില്ലൻ ഹോമിയോ മരുന്നെന്ന് പിന്നീട് കണ്ടെത്തിയതോടെ നടപടി ഒഴിവായിരുന്നു. കഷായം കുടിച്ച ജീവനക്കാരനെയും ബ്രെത്ത്‌അനലൈസര്‍ ചതിച്ചിട്ടുണ്ട്.
Post a Comment