തളിപ്പറമ്പ് : ദേശീയ പണിമുടക്കിൻ്റെ മറവില്‍പട്ടാപ്പകല്‍ ശുചിമുറിമാലിന്യം സ്വകാര്യ ഹോട്ടല്‍ ഉടമ കാക്കാത്തോടിലേക്ക് തുറന്നുവിട്ടത് ദുർഗന്ധം വമിപ്പിച്ചു.ഇതില്‍ പ്രതിഷേധവുമായി നാട്ടുകാർ ബാംബു ഫ്രഷ് റസ്റ്റോറന്റ് ഉപരോധിച്ചു. ദേശീയ പണിമുടക്ക് ദിവസം ഉച്ചയോടെയാണ് സംഭവം.
ചിറവക്കിലെ ബാംബുഫ്രഷ് റസ്‌റ്റോറന്റിലെ ശുചിമുറി മാലിന്യങ്ങളാണ് തുറന്ന സ്ഥലത്തേക്ക് ഒഴുക്കിവിട്ടത്. മാലിന്യം കീഴാറ്റൂർ ഭാഗത്തേക്ക് ഒഴുകിയെത്തിയതോടെ നാട്ടുകാർക്ക് കടുത്ത ദുർഗന്ധം കാരണം പ്രദേശത്ത് നില്‍ക്കാനാവാത്ത അവസ്ഥയായി.
ഇതോടെയാണ് നാട്ടുകാർ അന്വേഷണം നടത്തി പോയപ്പോള്‍ മാലിന്യം ബാംബുഫ്രഷില്‍ നിന്നാണെന്ന് കണ്ടെത്തിയത്.
രോഷാകുലരായ നാട്ടുകാർ ചിറവക്കിലെത്തി റസ്‌റ്റോറന്റ് വളഞ്ഞു. വിവരമറിഞ്ഞ് തളിപ്പറമ്ബ് നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കീല്‍ പത്മനാഭൻ, നഗരസഭാ കൗണ്‍സിലർമാരായ കെ.രമേശൻ, കെ.എം.ലത്തീഫ്, സി.പി.എം ലോക്കല്‍ സെക്രട്ടറി കെ.ബിജുമോൻ എന്നിവർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു.
Post a Comment