അബ്ദുല്‍ റഹീമിന് ആശ്വാസം; കൂടുതല്‍ ശിക്ഷയില്ല, 20 വര്‍ഷം തടവ് ശരിവെച്ച്‌ അപ്പീല്‍ കോടതി


റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന് ആശ്വാസം. കീഴ്ക്കോടതി വിധിച്ച 20 വർഷം തടവുശിക്ഷ ശരിവച്ച്‌ അപ്പീല്‍ കോടതി.അതേസമയം, ജയിലില്‍ 19 വർഷം പിന്നിട്ട പ്രതിക്ക് മോചനം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. എന്നാല്‍ ആവശ്യമെങ്കില്‍ പ്രതിഭാഗത്തിന് മേല്‍ക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ മേയ് 26നാണ് 20 വർഷത്തെ തടവിന് വിധിച്ചുള്ള റിയാദ് ക്രിമിനല്‍ കോടതിയുടെ വിധിയുണ്ടായത്. ഇതിനു പിന്നാലെ ശിക്ഷ കൂട്ടണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂഷൻ അപ്പീലുമായി മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു.

സൗദി ബാലന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റഹീമിന് 20 വര്‍ഷം തടവുശിക്ഷ മേയ് 26ന് കോടതി വിധിച്ചിരുന്നു. ഇതില്‍ 19 വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയായി. ഇനി ഒരു വര്‍ഷം മാത്രമാണ് തടവുള്ളത്. അതിനിടയിലാണ് അപ്രതീക്ഷിത അപ്പീലുമായി പ്രോസിക്യൂഷന്‍ രംഗത്തുവന്നത്.

Post a Comment

Previous Post Next Post