മിഥുൻ്റെ മരണം: ഓവര്‍സിയറെ സസ്പെൻഡ് ചെയ്തു

കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് സ്കൂളില്‍ ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്‍ മരിച്ച സംഭവത്തില്‍ ഒടുവില്‍ നടപടിയെടുത്ത് കെഎസ്‌ഇബി.
ഓവർസിയറെ സസ്പെൻഡ് ചെയ്തു. തേവലക്കര സെക്ഷനിലെ ഓവർസിയറായ ബിജു എസിനെയാണ് സസ്പെൻഡ് ചെയ്തത്.
ക്ലാസ് മുറിയോട് ചേർന്ന തകര ഷെഡിന് മുകളില്‍ വീണ കൂട്ടുകാരൻ്റെ ചെരിപ്പ് എടുക്കാൻ കയറിയ മിഥുൻ മുകളിലൂടെ പോയ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് മരിച്ചത്. പതിറ്റാണ്ടുകളായി അപകടകരമായ നിലയില്‍ ലൈൻ പോയിട്ടും ആരും അനങ്ങിയിരുന്നില്ല. 8 വർഷം മുമ്ബ് താല്‍ക്കാലികമായ കെട്ടിയ ഷെഡിനും അനുമതിയില്ലായിരുന്നു.

Post a Comment

Previous Post Next Post