കണ്ണൂരില്‍ ഗള്‍ഫിലേക്ക് കൊടുത്തുവിടാനിരുന്ന അച്ചാര്‍ കുപ്പിയില്‍ ലഹരി മരുന്ന്

കണ്ണൂർ : കണ്ണൂരില്‍ ഗള്‍ഫിലേക്ക് കൊടുത്തുവിടാനിരുന്ന അച്ചാർ കുപ്പിയില്‍ ലഹരി മരുന്ന്. ലഹരി മരുന്ന് കണ്ടെത്തിയത് ഗള്‍ഫിലേക്ക് പോകാനിരുന്ന കണ്ണൂർ കണയന്നൂർ സ്വദേശി മിഥിലാജിന്റെ വീട്ടില്‍ സുഹൃത്തുക്കള്‍ എത്തിച്ച പാഴ്സലില്‍.എം ഡി എം എ യും ഹാഷിഷ് ഓയിലുമാണ് അച്ചാർ കുപ്പിയില്‍ ഉണ്ടായിരുന്നത്. സംശയം തോന്നിയ മിഥിലാജിന്റെ ഭാര്യ പിതാവ് പൊലീസില്‍ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ ലഹരി മരുന്ന് മിഥിലാജിന്റെ വീട്ടില്‍ എത്തിച്ച മൂന്ന് പേരെ ചക്കരക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

Previous Post Next Post