തിരുവനന്തപുരം: എസ്ബിഐയുടെ യോനോ (YONO) മൊബൈല്‍ ആപ്ലിക്കേഷന്റെ പേരില്‍ വ്യാപകമായ ഓണ്‍ലൈൻ തട്ടിപ്പുകള്‍ നടക്കുന്നതായി കേരള പോലീസ് മുന്നറിയിപ്പ് നല്‍കി.‘നിങ്ങളുടെ യോനോ ആപ്പ് ഉടൻ പ്രവർത്തനരഹിതമാകും, ആപ്പ് അപ്ഡേറ്റ് ചെയ്യുക’ എന്ന തരത്തില്‍ സ്വകാര്യ നമ്ബറുകളില്‍ നിന്ന് വരുന്ന സന്ദേശങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് സൈബർ വിഭാഗം അറിയിച്ചു. ഇത്തരം സന്ദേശങ്ങള്‍ അവഗണിക്കാനും തട്ടിപ്പിന് ഇരയാകാതിരിക്കാനും പോലീസ് നിർദ്ദേശിക്കുന്നു.
തട്ടിപ്പ് നടക്കുന്ന രീതി ഇങ്ങനെ:
തട്ടിപ്പുകാർ പ്രധാനമായും ഉപയോഗിക്കുന്ന മാർഗ്ഗങ്ങള്‍ താഴെ പറയുന്നവയാണ്:
വ്യാജ സന്ദേശങ്ങള്‍: KYC അപ്ഡേറ്റ്, യോനോ അപ്ഡേഷൻ, റിവാർഡ് റീഡീം തുടങ്ങിയ വിഷയങ്ങളില്‍ വ്യാജ ലിങ്കുകളടങ്ങിയ സന്ദേശങ്ങള്‍ അയക്കുന്നു.
വ്യാജ സോഷ്യല്‍ മീഡിയ ലിങ്കുകള്‍: സാമൂഹിക മാധ്യമങ്ങളിലൂടെയും വ്യാജ ലിങ്കുകള്‍ പ്രചരിപ്പിക്കുന്നു.
വ്യാജ ആപ്പ് ഇൻസ്റ്റാളേഷൻ: സന്ദേശങ്ങള്‍ക്ക് ശേഷം ഫോണ്‍ വഴി ബന്ധപ്പെട്ട് വാട്ട്‌സ്‌ആപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ YONO_SBI.APK എന്ന പേരുള്ള ഒരു വ്യാജ ആപ്പ് ഇൻസ്റ്റാള്‍ ചെയ്യാൻ ആവശ്യപ്പെടുന്നു.
ഈ വ്യാജ ആപ്പ് ഇൻസ്റ്റാള്‍ ചെയ്യുമ്ബോള്‍ യഥാർത്ഥ എസ്ബിഐ യോനോ ആപ്പിന് സമാനമായ ഒരു വെബ് പേജ് ദൃശ്യമാകുകയും യൂസർനെയിം, പാസ്‌വേർഡ് എന്നിവ നല്‍കാനുള്ള കോളങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഇത് യഥാർത്ഥ ആപ്പാണെന്ന് തെറ്റിദ്ധരിച്ച് ഉപയോക്താക്കള്‍ തങ്ങളുടെ ഇന്റർനെറ്റ് ബാങ്കിംഗ് വിവരങ്ങള്‍ നല്‍കുമ്ബോഴാണ് തട്ടിപ്പിന് തുടക്കമാകുന്നത്.എങ്ങനെയാണ് പണം നഷ്ടപ്പെടുന്നത്?
ഉപയോക്താക്കള്‍ വ്യാജ സൈറ്റില്‍ നല്‍കുന്ന ബാങ്ക് ലോഗിൻ വിവരങ്ങള്‍ തട്ടിപ്പുകാർക്ക് ലഭിക്കുകയും, അവർ ഈ വിവരങ്ങള്‍ ഉപയോഗിച്ച് ബാങ്കിന്റെ യഥാർത്ഥ വെബ്സൈറ്റില്‍ ലോഗിൻ ചെയ്യുകയും ചെയ്യുന്നു. തുടർന്ന്, ഒടിപി (OTP) നമ്ബർ ലഭിക്കുന്നതിനായി വ്യാജമായി നിർമ്മിച്ച സൈറ്റില്‍ ഒടിപി നല്‍കാനായി പുതിയ പേജ് പ്രത്യക്ഷപ്പെടുന്നു. ഒടിപി നല്‍കുമ്ബോളാണ് തട്ടിപ്പുകാർക്ക് ഇന്റർനെറ്റ് ബാങ്കിംഗ് നടത്തുന്നതിനുള്ള പൂർണ്ണ അനുമതി ലഭിക്കുകയും അക്കൗണ്ടിലെ തുക പൂർണ്ണമായും പിൻവലിക്കപ്പെടുകയും ചെയ്യുന്നത്.
എങ്ങനെ പ്രതിരോധിക്കാം, എവിടെ പരാതിപ്പെടാം?
സൈബർ തട്ടിപ്പുകളില്‍ നിന്ന് രക്ഷനേടാൻ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലർത്തണമെന്ന് പോലീസ് ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നു. സംശയാസ്പദമായ ഒരു ലിങ്കിലും ക്ലിക്ക് ചെയ്യാതിരിക്കുക, ബാങ്കിംഗ് വിവരങ്ങള്‍ ആരുമായും പങ്കുവെക്കാതിരിക്കുക എന്നിവ പ്രധാനമാണ്.
ഓണ്‍ലൈൻ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ അത്തരം തട്ടിപ്പുകള്‍ക്ക് ഇരയാവുകയോ ചെയ്താല്‍ ഉടൻതന്നെ 1930 എന്ന ടോള്‍ ഫ്രീ നമ്ബറില്‍ ബന്ധപ്പെടുകയോ, https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ പരാതികള്‍ രജിസ്റ്റർ ചെയ്യാവുന്നതാണ്.
Post a Comment