കണ്ണൂർ: കണ്ണൂർ കോളയാട് ശനിയാഴ്ച പുലർച്ചെയുണ്ടായ കനത്ത ചുഴലിക്കാറ്റില്‍ വീടിന് മുകളില്‍ മരം പൊട്ടി വീണ് വയോധികൻ മരിച്ചു.
കോളയാട് പെരുവ തെറ്റുമ്മലിലെ എനിയാടൻ ചന്ദ്രനാണ് (78) മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.കോളയാട് പെരുവ തെറ്റുമ്മലിലെ എനിയാടൻ ചന്ദ്രനാണ് (78) മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.
ചുഴലിക്കാറ്റില്‍ പ്രദേശത്ത് വ്യാപക നാശ നഷ്ടമുണ്ടായിട്ടുണ്ട്. പാറക്കുണ്ട് ഉന്നതിയിലെ രജീഷിന്റെയും തെറ്റുമ്മലിലെ മാതുവിന്റെയും വീടുകള്‍ മരങ്ങള്‍ വീണ് തകർന്നു. പ്രദേശത്തേക്കുള്ള റോഡില്‍ കൂറ്റൻ മരം പൊട്ടി വീണ് ഗതാഗതവും തടസപ്പെട്ട നിലയിലാണ്.
ചന്ദ്രന്റെ മൃതദേഹം തലശ്ശേരി ജനറലാശുപത്രി മോർച്ചറിയില്‍. ഭാര്യ: മാതു. സംസ്കാരം പിന്നീട്.
Post a Comment