അറുപതിലേക്കോ....? സംസ്ഥാനത്ത് പാലിന്റെ വില കൂട്ടുന്നതില്‍ തീരുമാനം ഇന്ന്


തിരുവനന്തപുരം : സംസ്ഥാനത്ത് പാലിന്റെ വില കൂട്ടുന്നതില്‍ തീരുമാനം ഇന്നുണ്ടായേക്കും.
വിവിധ മേഖല യൂണിയനുകളുടെ നിർദ്ദേശം ചർച്ച ചെയ്യാൻ മില്‍മ ഭരണസമിതി യോഗം ഇന്ന് ചേരും. തിരുവനന്തപുരം എറണാകുളം മലബാർ യൂണിയനുകള്‍ വില കൂട്ടാൻ ശിപാർശ ചെയ്തിട്ടുണ്ട്. കൊഴുപ്പേറിയ പാല്‍ ലിറ്ററിന് 56 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇത് 60 രൂപയാക്കണമെന്നാണ് കർഷകരുടെ ആവശ്യം.10 രൂപ വർധിപ്പിച്ചാല്‍ ലിറ്ററിന് 60 രൂപയ്ക്ക് മുകളിലാകും. എന്നാല്‍ വലിയ വർധനവിലേക്ക് പോകാൻ സാധ്യതയില്ലെന്നാണ് വിവരം. 2022 ഡിസംബറിലാണ് ഇതിന് മുൻപ് സംസ്ഥാനത്ത് പാല്‍ വില കൂട്ടിയത്. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി പാല്‍ വില വർധിപ്പിക്കണമെന്ന് മില്‍മ ആവശ്യപ്പെടുന്നുണ്ട്. ആവശ്യം ശക്തമായതോടെ മില്‍മ ഭരണസമിതി ബന്ധപ്പെട്ട മേഖല യൂണിയനുകളോട് അഭിപ്രായം തേടിയിരുന്നു.
എറണാകുളം മേഖലാ യൂണിയൻ ലിറ്ററിന് 60 രൂപ കർഷകർക്ക് നല്‍കണമെന്ന് ശുപാർശ ചെയ്തിരുന്നു. എന്നാല്‍ കർഷകർക്ക് 60 രൂപ ലഭിക്കണമെങ്കില്‍ പാല്‍ വില അതിന് മുകളില്‍ വർധിപ്പിക്കേണ്ടി വരും. അതിനാല്‍ അത്രയും വർധിപ്പിക്കാൻ കഴിയില്ലെന്ന് മില്‍മ ഭരണസമിതി വ്യക്തമാക്കിയിരുന്നു.

Post a Comment

Previous Post Next Post