ശ്രദ്ധിക്കുക; ഇന്ന് മുതല്‍ മൂന്നു ദിവസം പോസ്റ്റോഫിസുകള്‍ അടച്ചിടും


തിരുവനന്തപുരം: പോസ്റ്റോഫിസുകള്‍ ഇന്നു മുതല്‍ മൂന്നു ദിവസം പ്രവർത്തിക്കില്ല. തപാല്‍ വകുപ്പില്‍ ആധുനിക സാങ്കേതിക സിസ്റ്റം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പോസ്റ്റോഫിസുകള്‍ അടച്ചിടുന്നത്.20, 21 തീയതികളില്‍ പോസ്റ്റോഫിസ് പ്രവർത്തിക്കില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിവരെ പ്രവർത്തിക്കുമെന്നും അറിയിപ്പിലുണ്ട്.
അതേസമയം സാങ്കേതിക വിദ്യ നടപ്പാക്കിയശേഷം 22ന് പോസ്റ്റോഫിസ് തുറക്കുമ്ബോള്‍ പല സേവനങ്ങളുടെ നിരക്കുകളിലും വ്യത്യാസം വരും. രജിസ്‌ട്രേഡ് പോസ്റ്റിന് 10 രൂപയാണ് വർധിക്കുന്നത്. അതുപോലെ റീഡയറക്‌ട് സേവനത്തിന് ആറ് രൂപയും പുതിയ നിരക്ക് അനുസരിച്ച്‌ നല്‍കേണ്ടി വരും.

Post a Comment

Previous Post Next Post