ശ്രീകണ്ഠാപുരത്ത് ക്ലിനിക്കില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച ഡോക്ടര്‍ക്ക് തടവും പിഴയും


തലശേരി: ശ്രീകണ്ഠാപുരത്ത് ക്ലിനിക്കില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടർക്ക് തടവുശിക്ഷ വിധിച്ചു.ഡോക്ടർ പ്രശാന്ത് നായ്ക്കിനാണ് ജില്ലാ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹമ്മദ് മൂന്ന് വർഷവും ഒരു മാസം തടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.2020 ജൂണ്‍ 30 ന് ശ്രീകണ്ഠപുരത്തെ ക്ളിനിക്കില്‍ വെച്ചാണ് യുവതി പീഡനത്തിനിരയായത്. ശ്രീകണ്ഠാപുരം പൊലിസാണ് കേസ് അന്വേഷിച്ചത്. പ്രൊസിക്യുഷന് വേണ്ടി പബ്ളിക് പ്രൊസിക്യൂട്ടർ അഡ്വ. കെ. അജിത്ത് കുമാർ ഹാജരായി.

Post a Comment

Previous Post Next Post