ആലപ്പുഴ: ഇനി ജ്വലിക്കുന്ന ഓർമ്മ. അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്‍റെ സംസ്കാര ചടങ്ങുകള്‍ പൂർത്തിയായി.
ആലപ്പുഴ പുന്നപ്രയിലുള്ള വലിയ ചുടുകാട്ടിലാണ് സംസ്കാരം നടന്നത്. മകൻ അരുണ്‍കുമാറാണ് ചിതയ്ക്ക് തീകൊളുത്തിയത്.
ഔദ്യോഗിക ബഹുമതികളോടെയാണ് വി. എസിനെ യാത്രയാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ, സിപിഎം ജനറല്‍ സെക്രട്ടറി എം. എ. ബേബി, സിപിഎം സംസ്ഥാന സെക്രട്ടിറി എം. വി. ഗോവിന്ദൻ, മറ്റ് മന്ത്രിമാർ, പാർട്ടി നേതാക്കള്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് വി. എസിന്‍റെ സംസ്കാരം പൂർത്തിയായത്.
Post a Comment